Anveshifilm
Talk

അക്ഷയ് കുമാറിനൊപ്പം പ്രവർത്തിക്കുന്ന 22 ആമത്തെ പുതുമുഖമാണ് ഞാൻ; മാനുഷി ചില്ലർ

2017 മിസ് വേൾഡ് വിന്നറായ മാനുഷി ചില്ലർ ആദ്യമായി അഭിനയിച്ച ചിത്രമാണ് അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാറിന്‍റെ നായികയായാണ് ആദ്യ ചിത്രത്തിൽത്തന്നെ മാനുഷി അരങ്ങേറിയത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാനുഷി തനിക്ക് സാമ്രാട്ട് പൃഥ്വിരാജിൽ ലഭിച്ച വേഷത്തെപ്പറ്റി സംസാരിച്ചിരുന്നു. തനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മനോഹരമായ അരങ്ങേറ്റമാണ് അക്ഷയ് കുമാറിനൊപ്പം ലഭിച്ചതെന്നാണ് മാനുഷി അഭിപ്രായപ്പെട്ടത്.

മാത്രമല്ല അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22 ആമത്തെ പുതുമുഖമാണ് താനെന്നും മാനുഷി ചില്ലർ വെളിപ്പെടുത്തി. അക്ഷയ് കുമാറിനൊപ്പമാണ് ബോളീവുഡിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അരങ്ങേറ്റം കുറിച്ചതെന്നും താരം പറഞ്ഞു. 2001 ൽ പുറത്തിറങ്ങിയ അജ്നബി എന്ന ചിത്രത്തിലൂടെ ബിപാഷ ബസു, 2003 ൽ പുറത്തിറങ്ങിയ അന്താസ് എന്ന ചിത്രത്തിലൂടെ ലാറാ ദത്ത്, പ്രിയങ്ക ചോപ്ര എന്നിവരും, 2006 ൽ പുറത്തിറങ്ങിയ ഗരം മസാലയിലൂടെ നീതു ചന്ദ്രയും അക്ഷയ് കുമാറിനൊപ്പം ബോളീവുഡിൽ അരങ്ങേറിയ യുവ താരങ്ങളാണ്.

മാത്രമല്ല കഴിഞ്ഞ വർഷം പുതുമുഖ നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന സാറാ അലി ഖാനൊപ്പം അത്രങ്കി റേ എന്ന ചിത്രത്തിലും അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുണ്ടെന്ന് മാനുഷി ചില്ലർ ഓർമ്മിപ്പിച്ചു. താരത്തിന്‍റെ വാക്കുകൾ ഇങ്ങനെ, ‘അക്ഷയ് കുമാർ സർ സെറ്റിൽ എത്തിക്കഴിഞ്ഞാൽ ചെയ്യുന്ന പ്രലർത്തികൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ അദ്ദേഹം എന്ത് കൊണ്ടാണ് ഇപ്പോൾ ഈ സ്ഥാനത്ത് എത്തി എന്നതിനുള്ള ഉത്തരം ലഭിക്കും. അത്രക്ക് പ്രൊഫഷണൽ ആയാണ് അദ്ദേഹം ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്.

Related posts

കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി

Demo Infynith
3 years ago

തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ്

Demo Infynith
3 years ago

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago
Exit mobile version