Anveshifilm
Serial, Talk

‘എല്ലാം ഒപ്പിച്ച് വെച്ചിട്ട് കിടക്കുന്നത് കണ്ടില്ലേ?’യെന്ന് ശിവേട്ടൻ്റെ ചാരെ കിടന്ന് അഞ്ജലി! 

ശിവന്റെ മൂക്കിൽ പിടിച്ച് കറക്കി അഞ്ജു. ശിവേട്ടന്റെ മൂക്കിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് ആരാധകർ പറയുന്നു. ശിവാഞ്ജലി പ്രണയവുമായി സാന്ത്വനം അടിപൊളി പ്രൊമോ പുറത്തെത്തി.ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമാവുകയാണെന്ന് പുറത്തുവന്നിരിക്കുന്ന പുതിയ പ്രൊമോ വീഡിയോയിലൂടെ മനസിലാകുന്നത്.

ഹൈലൈറ്റ്:

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാണ് സാന്ത്വനം. ഒരു സാധാരണക്കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് സീരിയലിന്റെ പ്രമേയം. സാന്ത്വനത്തിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി ആരാധകർ കാത്തിരുന്ന മുഹൂർത്തങ്ങളാണിപ്പോൾ സാന്ത്വനം സീരിയലിൽ നടന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുണ്ട് ഇവർക്ക്. ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമാവുകയാണെന്ന് പുറത്തുവന്നിരിക്കുന്ന പുതിയ പ്രൊമോ വീഡിയോയിലൂടെ മനസിലാകുന്നത്.

ശിവൻ എന്തോ ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത പോലെ നടക്കുകയാണെന്ന് ബാലേട്ടൻ പറയുന്നിടത്തു നിന്നാണ് പ്രൊമോ തുടങ്ങുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയ രംഗത്തോടെയാണ് പ്രൊമോ അവസാനിക്കുന്നത്. അഞ്ജലി ശിവന്റെ മൂക്ക് പിടിച്ചപ്പോൾ ഉള്ള എക്സപ്രഷൻ കണ്ടു ചിരി വന്നവർ ഉണ്ടോ എന്നാണ് പുതിയ പ്രൊമോയ്ക്ക് വരുന്ന കമൻ്റുകളിലധികവും. ഒരു ചിരിയോടു കൂടി അല്ലാതെ ശിവഞ്ജലി സീൻ കണ്ട് തീർക്കാൻ ആവില്ല എന്ന് പറയുന്നവരും കുറവല്ല. പ്രൊമോ കമന്റ് ബോക്സിൽ ശിവാഞ്ജലി ആരാധകർ കമൻ്റുകൾ കൊണ്ട് നിറയ്ക്കുകയാണ്.

വരും ദിവസങ്ങളിലും സാന്ത്വനത്തിൽ ശിവാഞ്ജലി ജോഡികളുടെ പ്രണയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആദ്യമൊക്കെ കീരിയും പാമ്പുമായിരുന്ന ശിവന്റെയും അഞ്ജലിയുടെയും പ്രണയമാണിപ്പോൾ സാന്ത്വനത്തിലെ പ്രധാന വിഷയം. അപ്പുവിന്റെ പുതിയ വിശേഷം പോലെ അഞ്ജുവിന്റെ കാര്യത്തിലും സംഭവിക്കുന്നുവോ എന്നറിയാനാണ് ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നത്. ശിവാഞ്ജലി പ്രണയം ഉള്ളതു കൊണ്ടു തന്നെ ഇന്നത്തെ എപ്പിസോഡിനായി കട്ട വെയ്റ്റിങ്ങിലാണ് സാന്ത്വനം ആരാധകരും. തമിഴ് ടെലിവിഷൻ പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. രാജീവ് പരമേശ്വർ, ചിപ്പി, ഗോപിക, സജിൻ, രക്ഷ, ഗിരീഷ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Related posts

അക്ഷയ് കുമാറിനൊപ്പം പ്രവർത്തിക്കുന്ന 22 ആമത്തെ പുതുമുഖമാണ് ഞാൻ; മാനുഷി ചില്ലർ

Demo Infynith
3 years ago

യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു!!ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകം”; ഗുരു സോമസുന്ദരം

Demo Infynith
3 years ago

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version