ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട തമിഴ് താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്‍സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയിലും തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സജീവമാണ് നടി.
കാമുകനായിരുന്ന വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം ഇന്ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു.
Related posts
PLAY