Anveshifilm
Movie, Uncategorized

ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി

കൊച്ചി : ജോജു ജോർജ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഒരു താത്വിക അവലോകനം സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം. 2021 ഡിസംബർ 31 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഒരു താത്വിക അവലോകനം. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന്റെ തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

നവാഗതനായ അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഒരു താത്വിക അവലോകനം. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനെ പ്രമേയമാക്കിയ ചിത്രത്തിൽ സമീപമാകാല രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

Related posts

ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന് ജീവന് ഭീഷണി.  

Demo Infynith
2 years ago

ബോളിവുഡ് തിരിച്ചു വരുന്നു; 100 കോടി കടന്ന് വിക്രം വേദയും

Demo Infynith
3 years ago

ശ്രീനിധി ഷെട്ടിയുടെ ചിത്രങ്ങൾ

Demo Infynith
3 years ago
Exit mobile version