Anveshifilm
Uncategorized

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ബഗീരയുടെ ടീസർ പുറത്തിറക്കി.

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി, കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ സിനിമാ വിസ്മയങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, അവരുടെ ഏറ്റവും പുതിയ ചിത്രമായ ബഗീരയുടെ ടീസർ പുറത്തിറക്കി. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസർ ഇപ്പോൾ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

അജ്‌നീഷാണ്  ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഡോ. സൂരി സംവിധാനം ചെയ്‌ത ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു  വമ്പൻ താരനിര തന്നെ  ചിത്രത്തിലുണ്ട്. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ മറ്റൊരു മായാത്ത വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. പാൻ-ഇന്ത്യൻ ചിത്രമായ ബഗീര 2024ൽ  ഹോംബലെ ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും.

Related posts

കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി.

Demo Infynith
1 year ago

വെള്ള ബിക്കിനിയിൽ ഗ്ലാമറസ്സായി സോണി ചരിഷ്ട, ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Demo Infynith
3 years ago

അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്.

Demo Infynith
1 year ago
Exit mobile version