Anveshifilm
Movie

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി നായകനാകുന്ന മഹാവീര്യറിലെ  ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ലാലിൻറെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി ആണ് നടൻ ലാൽ എത്തുന്നത്.  മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ചിത്രം വേൾഡ് വൈഡ് റിലിസായി  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.എബ്രിഡ് ഷൈനാണ്  മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, ലാൽ എന്നിവരെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി ഒരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.

Related posts

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ

Demo Infynith
3 years ago

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago
Exit mobile version