Anveshifilm
Uncategorized

അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഡിസംബർ 8-ന് തീയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: സന്തോഷ് അണിമ, എഡിറ്റർ: രഞ്ജൻ എബ്രഹാം. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സംഗീതം: സൂരജ് സന്തോഷ്, വർക്കി,മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

Related posts

ഇതിൽ ഏതാണ് ഒറിജിനൽ ഷാരൂഖ് ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ

Demo Infynith
3 years ago

സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും.

Demo Infynith
2 years ago

ക്യാപ്റ്റൻ വിജയകാന്ത് വിടവാങ്ങി…

Demo Infynith
2 years ago
Exit mobile version