Anveshifilm
Interview, Style

ആരാണ് ഐശ്വര്യ രാധാകൃഷ്ണന്‍,

പ്രൊഫഷണല്‍ ഡാന്‍സറും കൊറിയോഗ്രാഫറുമാണ് ഐശ്വര്യ രാധാകൃഷ്ണന്‍. മോഹിനിയാട്ടവും ഭരതനാട്യവും ആണ് പ്രധാനം. അതിനൊപ്പം ഹിപ് ഹോപ് ഡാന്‍സും ചെയ്യും. എന്നാല്‍ ഐശ്വര്യയുടെ ആരാധകര്‍ ഇങ്ങ് കേരളത്തിലല്ല, നോര്‍ത്തില്‍ നല്ല ആരാധക പിന്‍ഭലമുള്ള നര്‍ത്തകിയാണ് ഐശ്വര്യ.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ആദ്യ സീസണിന്റെ ഗംഭീര വിജയത്തിന് ശേഷം ഇതാ അടുത്ത സീസണ്‍ വരുന്നു. ശില്‍പ ബാല അവതാരികയായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ നടി മിയ ജോര്‍ജ്ജിനും ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ക്കും ഒപ്പം അത്ര സുപരിചിതമല്ലാത്ത മറ്റൊരാള്‍ കൂടെ വിധികര്‍ക്കാക്കളുടെ കൂട്ടത്തിലുണ്ട്. ഐശ്വര്യ രാധാകൃഷ്ണന്‍. നോര്‍ത്ത് ഇന്ത്യന്‍ ലുക്കുള്ള ഈ മലയാളി നര്‍ത്തകി ആരാണ്?

​ഡാന്‍സ് ഡാന്‍സ്

ആര്‍ജെ അരുണും ശില്‍പ ബാലയും ചേര്‍ന്ന് ആണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ്, കുഞ്ഞ് ആയതിന് ശേഷം ശില്‍പ ബാലയും മിയ ജോര്‍ജ്ജും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഏപ്രില്‍ 16 മുതല്‍ ആണ് ഡാന്‍സ് കേരള ഡാന്‍സ് ആരംഭിയ്ക്കുന്നത്. ശനിയും ഞായറും രാത്രി 9 മണിക്ക് ആണ് ഷോ.

​കൊച്ചിക്കാരി ഐശ്വര്യ

മിയയ്ക്കും പ്രസന്നയ്ക്കും പുറമെ അത്ര സുപരിചിത അല്ലാത്ത മറ്റൊരു വിധി കര്‍ത്താവ് കൂടെ ഷോയില്‍ എത്തുന്നുണ്ട്, ഐശ്വര്യ രാധാകൃഷ്ണന്‍. കൊച്ചിയിലാണ് ഐശ്വര്യ രാധാകൃഷ്ണന്‍ ജനിച്ചത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ വിവിധ ഇടങ്ങളിലായിട്ടാണ് ഐശ്വര്യയുടെ കുട്ടിക്കാലവും പഠനവും എല്ലാം കഴിഞ്ഞത്. അച്ഛന്റെ ജോലി സംബന്ധമായി പലയിടത്തോട്ടും താമസം മാറുന്നതിനല്‍ ആ സംസ്‌കാരമെല്ലാം തന്നെ ഐശ്വര്യയുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.

​നോര്‍ത്തുമായുള്ള ബന്ധം

പ്രൊഫഷണല്‍ ഡാന്‍സറും കൊറിയോഗ്രാഫറുമാണ് ഐശ്വര്യ രാധാകൃഷ്ണന്‍. മോഹിനിയാട്ടവും ഭരതനാട്യവും ആണ് പ്രധാനം. അതിനൊപ്പം ഹിപ് ഹോപ് ഡാന്‍സും ചെയ്യും. എന്നാല്‍ ഐശ്വര്യയുടെ ആരാധകര്‍ ഇങ്ങ് കേരളത്തിലല്ല, നോര്‍ത്തില്‍ നല്ല ആരാധക പിന്‍ഭലമുള്ള നര്‍ത്തകിയാണ് ഐശ്വര്യ.

​റിയാലിറ്റി ഷോകളിലൂടെ

റിയാലിറ്റോ ഷോകളിലൂടെയാണ് ഐശ്വര്യ തന്റെ കരിയര്‍ വളര്‍ത്തി എടുത്തത്. പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോ ആയ, സോ യൂ തിങ്ക് യു കാന്‍ ഡാന്‍സ്, ഝലക്, സൂപ്പര്‍ ഡാന്‍സര്‍, നച്ച് ബലിയെ, ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്നീ റിയാലറ്റി ഷോകളിലെ ഐശ്വര്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

​കൊറിയോഗ്രാഫറായി

റിയാലിറ്റി ഷോകള്‍ക്ക് ശേഷം ഐശ്വര്യ ചില പ്രശസ്ത അവാര്‍ഡ് സ്റ്റേജ് ഷോകളിലും ഇവന്റുകളിലും ഡാന്‍സ് കൊറിയോഗ്രാഫറായി. ലെന – ബാബുരാജ് പ്രധാന വേഷത്തിലെത്തിയ ബ്ലാക്ക് കോഫി എന്ന ചിത്രത്തിന്റെ പ്രമോ സോംഗിന്റെ ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തതും ഐശ്വര്യയാണ്.

Related posts

മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു, എത്തിയതിനു നന്ദി’ – സനത് ജയസൂര്യ

Demo Infynith
3 years ago

അടുത്തിടെ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്: മാല പാർവതി

Demo Infynith
3 years ago

മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

Demo Infynith
3 years ago
Exit mobile version