Anveshifilm
Movie, Review

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’

ബംഗളൂരു: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 800 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രം ബാഹുബലി ആദ്യഭാഗത്തിന്റെയും, തമിഴിൽ രജനികാന്ത് നായകനായ 2.0യുടെയും റെക്കോഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. നിലവിൽ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെജിഎഫ് 2.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സൂപ്പർ താരം യഷ് നായകനായി എത്തിയ കന്നട ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് ഒന്നിന്റെ തുടര്‍ച്ചയായെത്തിയ രണ്ടാം ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളായാണ് പുറത്തിറങ്ങിയത്. ഓരോ പതിപ്പും അതാതിടങ്ങളിലെ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ കെജിഎഫിന്റെ ഹിന്ദി പതിപ്പ് 250 കോടി കളക്ഷൻ നേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related posts

പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതി നായികയ്‌ക്കുള്ള പുരസ്‌കാരത്തിന് അർഹയായി

Demo Infynith
2 years ago

ശ്രീനിധി ഷെട്ടിയുടെ ചിത്രങ്ങൾ

Demo Infynith
3 years ago

സർവൈവൽ ത്രില്ലർ ‘അപ്സര’ ഇല്യുസ്ട്രേഷൻ പോസ്റ്റർ മേക്കിങ് വീഡിയോ വൈറൽ

Demo Infynith
3 years ago
Exit mobile version