Anveshifilm
Movie

ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി പുലിമട. ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. ചിത്രത്തിന്റെ ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പുലിമടയുടെ ടീസറിൽ ജോജുവും ഐശ്വര്യയും മാത്രമാണ് ഉള്ളത്. വിവാഹ വേഷത്തിൽ നിൽക്കുന്ന ജോജുവിനോട് ഒരു മുറിയിൽ നിന്ന് സംസാരിക്കുകയാണ് ഐശ്വര്യ. ചുവന്ന കണ്ണുകളോടെ ഐശ്വര്യയെ അടിമുടി നോക്കുന്ന ജോജു ഒരിക്കൽക്കൂടി തന്റെ അഭിനയ മികവ് ഉയർത്തിക്കാട്ടിയിരിക്കുകയാണ്. എഴുത്തുകാരനും സംവിധായകനുമായ എ കെ സാജൻ കഥയും തിരക്കഥയും എഡിറ്റിംഗും ഒരുപോലെ കൈകാര്യം ചെയ്ത ചിത്രം കൂടിയാണ് പുലിമട. 

Related posts

ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ :”അന്ധകാരാ” ഫെബ്രുവരിയിൽ എത്തുന്നു.

Demo Infynith
1 year ago

ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം’; കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം

Demo Infynith
3 years ago

കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി

Demo Infynith
3 years ago
Exit mobile version