Anveshifilm
Talk

തങ്കം ഉടൻ ഒടിടിയിലേക്ക്.

ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം തങ്കം ഉടൻ ഒടിടിയിലെത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്  ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന് അർധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 

ശ്യാം പുഷ്കരൻ രചനയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തരിക്കുന്നത് സഹീദ് അരാഫത്താണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.

Related posts

ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും”; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും

Demo Infynith
3 years ago

എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ് :  ‘ലൗ ആന്‍റ് ലൈഫ്’ പ്രേക്ഷകരിലേക്ക്

Demo Infynith
3 years ago

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ

Demo Infynith
3 years ago
Exit mobile version