Anveshifilm
Movie

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. 

ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്.  ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്.  ചുവന്ന സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു മാളവിക ഇന്ന് ഒരുങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. നേരത്തെ ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.  വിവാഹത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഇതേ ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.

Related posts

പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും

Demo Infynith
3 years ago

ഹൗസ് ഓഫ് ദി ഡ്രാഗൺസ്’ നാളെ പുറത്തിറങ്ങുന്നു

Demo Infynith
3 years ago

’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.

Demo Infynith
1 year ago
Exit mobile version