തിയറ്ററുകളിൽരണ്ടാവാരം കടക്കുന്ന സിനിമ പ്രകൃതിയുടെ, മനുഷ്യന്റെ നിലനില്‍പ്പിന്റെ രാഷ്‌ട്രീയമാണ് സംസാരിക്കുന്നത്. പ്രശസ്‌ത സിനിമാ സംവിധായകൻഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്‌മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്. പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിശേഷമാണ് ചിത്രം തിയറ്ററിലെത്തിയത്.
റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷബിതയുടേതാണ്. ഷബിത, വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചായാഗ്രഹണം അജി വാവച്ചൻ. റീന മരിയ, സന്തോഷ് സരസ്, ധനിൽ കൃഷ്ണ, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ലത സതീഷ്, ഹാഷിം കോർമത്ത്, സതീഷ് അമ്പാടി, ജൗഹർ കാനേഷ്, വിനീഷ് നമ്പ്യാർ, സുധ കാവേങ്ങാട്ട്, ശ്രീരാജ്, ബേബി അപർണ ജഗത്, ഗംഗ ശേഖർ, ശിവാനന്ദൻ ആലിയോട്ട്, ജസ്റ്റിൻ തച്ചിൽ, രേവതി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഇന്ദിര, ലിജി ജോയ് സാറാമ്മ, ആരതി നായർ, വാസുദേവൻ, ലിനീഷ് അരൂർ, രാജേഷ് അമ്പാടി, സൂരജ് നന്ദൻ കൊല്ലയിൽ, മൂർക്കനാട് പീതാംബരൻ എന്നിവരാണ് പ്രധാന അതിഗനതാക്കൾ.