Anveshifilm
Movie

പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ്‌ ഓഫീസിലും കുലുക്കം;റിവ്യൂ 

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്‌ത ‘പ്രേമലു’ റിലീസ് ദിവസം തന്നെ ഈയടുത്ത് കണ്ടതില്‍ ഏറ്റവും എന്റര്‍ടൈനിങ് ആയ ചിത്രം എന്ന പേരു നേടിയാണ്‌ തിയറ്ററുകളിൽ നിറഞ്ഞോടുന്നത്‌. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു..

ചിത്രത്തിന്റെ ക്യാമറ: അജ്‌മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related posts

ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്

Demo Infynith
3 years ago

മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

Demo Infynith
3 years ago

തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ

Demo Infynith
2 years ago
Exit mobile version