Anveshifilm
Movie

മമ്മൂട്ടിയുടെ കാതൽ ;   അറിയിപ്പ് നവംബർ മൂന്നിന് വൈകിട്ട് ആറ് മണിക്കുണ്ടാകുമെന്ന് മമ്മൂട്ടി

മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കാതൽ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം സംസ്ഥാന ചലച്ചിത്രമേളയിലും ഇന്ത്യൻ പനോരമയിലും തിരഞ്ഞെടുത്തതോടെ കാതലിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കാതൽ എന്ന് തിയറ്ററിൽ എത്തുമെന്ന പ്രധാന അറിയിപ്പ് നവംബർ മൂന്നിന് വൈകിട്ട് ആറ് മണിക്കുണ്ടാകുമെന്ന് മമ്മൂട്ടി അറിയിച്ചു.

ചിത്രം നവംബറിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാകും കാതൽ തിയറ്ററുകളിൽ എത്തുകയെന്ന നിഗമനങ്ങളുമുണ്ട്. അതേസമയം ചിത്രത്തിൽ മമ്മൂട്ടി നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജ്യോതികയാണ് കാതലിൽ നായികയായെത്തുന്നത്. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.

Related posts

ഗൗതം വാസുദേവ് ​​മേനോൻ – ചിമ്പു ചിത്രം വെന്ത് തനിന്തത് കാടിന് പ്രശംസയുമായി വിനീത് ശ്രീനിവാസൻ

Demo Infynith
3 years ago

ആനക്കൊമ്പ് കൈവശം വച്ച കേസിൽ  മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട്  ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി

Demo Infynith
2 years ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
3 years ago
Exit mobile version