Anveshifilm
Uncategorized

മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി.

സമകാലീന സംഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയമായ മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.    തിങ്കളാഴ്ച കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ  സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം തെളിയിച്ചു. സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി.

ലാൽ ജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ കെ സാജൻ, മണികണ്ഠൻ പട്ടാമ്പി, ധർമ്മജൻ ബൊൾഗാട്ടി, ഷാഫി, പരമ്പരയിലെ അഭിനേതക്കളായ വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണിരാജാ, നിയാസ് ബക്കർ, റിയാസ് നർമ്മ കല, സ്നേഹാ ശ്രീകുമാർ, സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, എന്നിവർ പങ്കെടുത്തു. വരികൾ: സന്തോഷ് വർമ്മ, സം​ഗീതം: രഞ്ജിൻ രാജ്.

സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.  പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്. ഛായാഗ്രഹണം- ക്രിഷ് കൈമൾ, എഡിറ്റിംഗ്- ശ്യാം ശശിധരൻ, കലാസംവിധാനം – സാബു മോഹൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ. പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രഭാകരൻ കാസർകോട്. ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര

Related posts

പ്രൈം വീഡിയോ സെപ്തംബർ 9-ന് സീതാ രാമം എന്ന ഹൃദയഭേദകമായ പ്രണയ നാടകത്തിന്‍റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുന്നു

Demo Infynith
3 years ago

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago

ഫഹദ് ഫാസിലും ​ഗുണ്ടകളും; വൈറലായി ‘ആവേശം’ ലൊക്കേഷൻ ചിത്രം

Demo Infynith
2 years ago
Exit mobile version