Anveshifilm
Movie

മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണി യുടെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും  പ്രധാന വേഷങ്ങളിൽ എത്തുന്നു. നവംബർ 24 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം എസ്ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം: രതീഷ് രവി. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹനിർമ്മാതാവ്. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്യാമറ- ലോകനാഥൻ. എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻവള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്ടർ- സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പിആർഒ – പി ശിവപ്രസാദ്, സൗണ്ട് മിക്‌സിങ് – എം ആർ രാജാ കൃഷ്‌ണൻ, സ്റ്റിൽസ് -അജി മസ്‌കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ 

Related posts

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 

Demo Infynith
1 year ago

തെന്നിന്ത്യയുടെ അടുത്ത താരറാണിയോ? എലഗന്റായി നടി കീര്‍ത്തി സുരേഷ്

Demo Infynith
3 years ago

ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി

Demo Infynith
3 years ago
Exit mobile version