Anveshifilm
Review, Serial

റോബിൻ ഫാൻസിനിടയിൽ ചർച്ച സജീവമാകുന്നു

തിരുവനന്തപുരം : ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്ന് ഡോ.റോബിൻ രാധകൃഷ്ണനെ പുറത്താക്കിയതോടെ ഇനി ആരെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ് റോബിൻ ആർമി. റോബിന്റെ പ്രണയിനി (ദിൽഷ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും) ദിൽഷയ്ക്കോ അതോ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്ന മുഹമ്മദ് ബ്ലസ്ലിയെയോ പിന്തുണയ്ക്കണോ എന്നാണ് ആരാധകരിൽ ഉണ്ടായിരിക്കുന്ന ആശങ്ക. അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട് കൃത്യമായി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് റോബിൻ ആർമി. 

ലക്ഷ്യം റിയാസ്

അതേസമയം നിലവിൽ റോബിൻ ഫാൻസിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ പ്രിയ മത്സരാർഥി പുറത്താകാൻ കാരണക്കാരായവരെ എവിക്ടാക്കുകയെന്നാണ്. ആ പട്ടികയിൽ ഉള്ള റിയാസ് സലീം, വിനയ് മാധവ്, റോൺസൺ എന്നിവരെ ഏത് വിധേനയും പുറത്താക്കുകയാണ് ഡോ.റോബിൻ ആർമിയുടെ ലക്ഷ്യം. മുഖ്യ എതിരാളിയായിരുന്ന ജാസ്മിൻ സ്വയം തന്നെ ഷോയിൽ പുറത്തേക്ക് പോയിരുന്നു.

Related posts

സിനിമ എന്ന പൊതു ഇടം …സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു.

Demo Infynith
2 years ago

കേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്’ 23 ന് ഉറപ്പായും എത്തും

Demo Infynith
3 years ago

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

Demo Infynith
3 years ago
Exit mobile version