Anveshifilm
Movie

വിജയ് സേതുപതി- സൂരി-വെട്രിമാരൻ ചിത്രം, ”വിടുതലൈ”.

ചെന്നൈ : വടചെന്നൈ, അസുരൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം  വിജയ് സേതുപതിയെയും സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’.  നേരത്തെ പുറത്തിറങ്ങിയ’ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.

വിജയ് സേതുപതിയുടേത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെന്നും റിപ്പോർട്ട് ഉണ്ട്. ആക്ഷന് പ്രാധാന്യം ഉള്ള  ചിത്രത്തിലെ സൂരി – വിജയ് സേതുപതി ജോഡിയുടെ ഡ്രോപ്പിംഗ് ആക്ഷൻസ് സീനുകൾ കൊടൈക്കനാലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.. നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ്  നിർമിക്കുന്ന  ചിത്രത്തിന്റെ  ചിത്രീകരണം സത്യമംഗലം കാടുകളിലായിരുന്നു നേരത്തെ നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം ‘വിടു തലൈ’ യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് രംഗങ്ങൾ പൂർത്തിയാക്കിയത്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസ് കോറിയോഗ്രാഫി ചെയ്യുന്നത്. ഈ സീക്വൻസ് മികച്ച രീതിയിൽ ചിത്രീകരിക്കാൻ ബൾഗേറിയയിൽ നിന്നാണ് ക്യാമറാ സംഘം എത്തിയിരിക്കുന്നത്.

Related posts

പുതുമുഖങ്ങളെ അണിനിരത്തി ‘ധരണി’;ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും.

Demo Infynith
2 years ago

നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത

Demo Infynith
3 years ago

ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു.

Demo Infynith
2 years ago
Exit mobile version