Anveshifilm
Movie

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും. സീൻ മോനെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നീരജ് മാധവ് തന്നെ എഴുതി ആലപിക്കുന്ന ​ഗാനമാണ് നാളെ എത്തുക. ആർസീ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്കാണ് ​ഗാനം പുറത്തുവിടുക. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആക്ഷനൊപ്പം മലയാളി പ്രേക്ഷകർ കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ചിത്രത്തിൻ്റെ ട്രെയിലർ ശ്രദ്ധ നേടി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

Related posts

ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു.

Demo Infynith
1 year ago

സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

Demo Infynith
3 years ago

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Demo Infynith
2 years ago
Exit mobile version