Anveshifilm
Models, Photo galary

പുതുമുഖങ്ങളുടെ പുതുമയാർന്ന  ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ  ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ  യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 “കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ  ഉള്ള റോക്ക് മ്യൂസിക് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന പല ഇന്റേണൽ  പൊളിറ്റിക്സിനെ എടുത്തുപറയുന്നു രീതിയിലാണ്  അവതരണ ശൈലി.

ജയിംസ് ഏലിയാ,  ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Related posts

അതിസുന്ദരിയായി നിവേദ; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Demo Infynith
3 years ago

മീരയുടെ പുതിയ കിടിലൻ ലുക്ക്, ഫോട്ടോ ഷൂട്ട് വൈറൽ

Demo Infynith
3 years ago

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27ന് തിയേറ്ററുകളിലെത്തും

Demo Infynith
3 years ago
Exit mobile version