Anveshifilm
Uncategorized

സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും.

ശ്രദ്ധേയമായ സ്പാനിഷ് സീരീസ് മണി ഹെയ്‌സ്റ്റിലെ കഥാപാത്രം ബെർലിനെ ആധാരമാക്കിയുള്ള സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. പെഡ്രോ അലോൺസോയാണ് ബെർലിനായി എത്തുന്നത്. നെറ്റ്ഫ്ലിക്‌സിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ് മണി ഹെയ്‌സ്റ്റ് ( ലാ കാസ ഡെൽ പപ്പേൽ). ബാങ്ക് കൊള്ളയെ ആധാരമാക്കിയുള്ള സീരീസിലെ ബെർലിൻ എന്ന കഥാപാത്രവും ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. മണി ഹെയ്‌സ്റ്റിലെ പൊലീസ് കഥാപാത്രങ്ങളായ റക്വേലും അലീസ്യയും സ്‌പിൻ ഓഫിൽ പ്രത്യ​ക്ഷപ്പെടുന്നുണ്ട്.  ആന്ദ്രേ ഫൊണലോസ എന്ന ബെർലിന്റെ ഭൂതകാല ജീവിതമാണ് സ്പിൻ ഓഫിൽ അവതരിപ്പിക്കുന്നത്.  സീരീസിന്റെ ടീസറും ട്രെയിലറും മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നു.  

Related posts

കൂളായി മഞ്ജു വാര്യര്‍; ഏതു വേഷവും ചേരും മലയാളത്തിന്റെ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന്

Demo Infynith
3 years ago

‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

Demo Infynith
1 year ago

കിടിലന്‍ ലുക്കില്‍ മിനിസ്‌കീന്‍ നായിക, ദാവണിയില്‍ സുന്ദരിയായി അനുരാഗത്തിലെ അങ്കിത വിനോദ്

Demo Infynith
3 years ago
Exit mobile version