Anveshifilm
Movie

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

ലോസ് ഏന്‍ജല്‍സ്: 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഭാഗമായിട്ടുള്ള ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും അ​ദ്ദേഹത്തിന്റെ (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ഓഫിന് പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മീന്‍പിടുത്തത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും അവരെ രക്ഷിക്കാനായില്ല.

സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ഒലിവര്‍ ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.

Related posts

പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന്  ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നോട്ടീസയച്ചു.

Demo Infynith
1 year ago

ആദിപുരുഷ് ഒടിടിയിൽ എത്തി

Demo Infynith
2 years ago

അജി ജോണും ഐ.എം വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിദ്ദി’ 23ന് റിലീസിനെത്തുന്നു…

Demo Infynith
3 years ago
Exit mobile version