Anveshifilm
Movie

അജി ജോണും ഐഎം വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിദ്ദി’ ഒക്ടോബർ 7 ന് പ്രദർശനത്തിനെത്തുന്നു

അജി ജോൺ,ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രം ഒക്ടോബർ 7ന് തീയേറ്റർ റിലീസിനെത്തുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ്.കെ, കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്-സുധി സുരേന്ദ്രൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്-സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related posts

വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ

Demo Infynith
2 years ago

ആർആർആർ ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ; ചിത്രം സീ 5 ലും നെറ്റ്ഫ്ലിക്സിലും എത്തും

Demo Infynith
3 years ago

കടലിനടിയിലെ മായക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി ‘അവതാർ 2’

Demo Infynith
3 years ago
Exit mobile version