Anveshifilm
Uncategorized

‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി. 

ചെന്നൈ : നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി. ചിത്രം ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നുവെന്നും  ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാട്ടി മുൻ ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് പരാതി നൽകിയത്. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ്, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസ്. 

ഡിസംബർ ഒന്നിനാണ് അന്നപൂരണി തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഷെഫ് ആയാണ് നയൻതാര വേഷമിടുന്നത്. സിനിമ 29-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.

Related posts

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ബഗീരയുടെ ടീസർ പുറത്തിറക്കി.

Demo Infynith
2 years ago

മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി.

Demo Infynith
2 years ago

ഫഹദ് ഫാസിലും ​ഗുണ്ടകളും; വൈറലായി ‘ആവേശം’ ലൊക്കേഷൻ ചിത്രം

Demo Infynith
2 years ago
Exit mobile version