Anveshifilm
Movie

അമ്പരപ്പിക്കുന്ന മേക്കോവറിൽ കുഞ്ചാക്കോ ബോബനും ഗായത്രിയും; ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

ഏറെ ശ്രദ്ധ നേടിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയുടെ ഡയറക്ടർ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പുതിയ ചിത്രം ” ന്നാ താൻ കേസ് കൊട് ” ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഈ ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ് ( സൂപ്പർ ഡീലക്സ് ) , സിനിമയുടെ ചിത്രീകരണം കാസർഗോഡ് പൂർത്തിയായി. ശ്രദ്ധേയ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിയ്ക്കുന്ന ഈ സിനിമയുടെ കോ പ്രൊഡ്യൂസർ നടനും നിർമ്മാതാവുമായ കുഞ്ചാക്കോ ബോബൻ തന്നെയാണ്.

ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമ്മാണ കമ്പനിയും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിയ്ക്കുന്ന ഈ സിനിമയ്ക്കായ് വൻ ഒരുക്കങ്ങൾ നടത്തിയിരുന്നു . നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തെരെഞ്ഞെടുക്കുകയും ചെയ്തു. ശേഷം സിനിമയുടെ ഒരു ചെറു രൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുമ്പായ് ഷൂട്ട് ചെയ്തു . ഫിനിഷിംഗ് സ്കൂളുകൾക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവർ ഈ സിനിമയിൽ അവസരങ്ങൾ നേടുകയും ചെയ്തു.

കുഞ്ചാക്കോ ബോബനൊപ്പം ബേസിൽ, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അറുപത് ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗിന് കാസർഗോട്ടെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായ് പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചു. മലയാളത്തിലെ ഒരു പിടി മികച്ച സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രത്തിന്‍റെ നിർമ്മാതാവ്.

Related posts

വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

Demo Infynith
3 years ago

ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി.

Demo Infynith
1 year ago

ഹെഡ്മാസ്റ്റർ ജൂലായ് 29 – ന് ; കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം

Demo Infynith
3 years ago
Exit mobile version