Anveshifilm
Movie

വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ  28 ന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ചിത്രത്തിൻറെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഉടൻ വരുന്നു!!! വെടിക്കെട്ട്….” ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഴമയെ ചേർത്തു പിടിച്ചു കൊണ്ടാണ് ചിത്രത്തിൻറെ ചുവരെഴുത്തുകൾ എത്തിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.

തീർത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങ്ങളുടെ  സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കട്ട കലിപ്പിൽ നിൽക്കുന്ന വിഷ്ണുവിൻ്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Related posts

ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന് ജീവന് ഭീഷണി.  

Demo Infynith
2 years ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും

Demo Infynith
2 years ago

വിജയ് സേതുപതി- സൂരി-വെട്രിമാരൻ ചിത്രം, ”വിടുതലൈ”.

Demo Infynith
3 years ago
Exit mobile version