Anveshifilm
Movie

അർജുൻ അശോകന്‍റെ ജന്മദിനത്തിൽ “ചാവേറി’ലെ ക്യാരക്‌ടർ ലുക്ക്

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ‘ചാവേർ’. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്‌ട‍‌ർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽമീഡിയയിൽ അടുത്തിടെ സജീവ ചർച്ചയായിരുന്നതാ‌ണ്. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് അരുണിന്‍റെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.

സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. അതിന് പിന്നാലെ എത്തിയിരിക്കുന്ന ഈ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും ‘ചാവേർ’ എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Related posts

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago

കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

Demo Infynith
2 years ago

ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി.

Demo Infynith
1 year ago
Exit mobile version