Anveshifilm
Movie

കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. തമിഴ് സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസാണ് ഡിസ്‌ട്രിബ്യൂഷന്‍ പാർട്ണര്‍. കേരള ഡിസ്‌ട്രിബ്യൂഷന്‍ പാർട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. തിയറ്ററുകളില്‍ വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര്‍ കേരളത്തിലല്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്. ശബരിയാണ് പിആർഒ.

Related posts

തമിഴ് താരം ശ്രീറാം കാർത്തിക്കിന്റെ മലയാള ചിത്രം പാതിരാക്കാറ്റ് റിലീസിന് ഒരുങ്ങുന്നു

Demo Infynith
2 years ago

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Demo Infynith
3 years ago

എൻ എൻ ബൈജു സംവിധാനം ചെയ്ത ചിത്രാംബരി എന്ന പുതിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തിറക്കി

Demo Infynith
2 years ago
Exit mobile version