എൻ എൻ ബൈജു സംവിധാനം ചെയ്ത ചിത്രാംബരി എന്ന പുതിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തിറക്കി. സിത്താര കൃഷ്ണകുമാർ പാടിയ നാടൻ പാട്ട് വലിയ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റി. പഴയകാല ക്യാമ്പസ് ജീവിതവും പ്രണയവും വിരഹവും കലർന്ന ജീവതത്തിന്റെ വ്യത്യസ്ത ഭാവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ എഴുത്തുകാരി ചിത്രാംബരിയെ അവതരിപ്പിക്കുന്നത് ഗാത്രി വിജയ് ആണ്. പുതുമുഖ നടൻ ശരത് സദൻ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിന്റെ സംഗീത സംവധാനം നിർവഹിച്ചിരിക്കുന്നത് സുനിൽ പള്ളിപ്പുറമാണ്. എൻഎൻ ബൈജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗാത്രി വിജയ് ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിൽ ചേർത്തലയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
എൻ എൻ ബൈജു സംവിധാനം ചെയ്ത ചിത്രാംബരി എന്ന പുതിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തിറക്കി
