Anveshifilm
Movie

തമിഴ് താരം ശ്രീറാം കാർത്തിക്കിന്റെ മലയാള ചിത്രം പാതിരാക്കാറ്റ് റിലീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം : സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് “പാതിരാക്കാറ്റ് “. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാകുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മി ബോബൻ, ഐശരൃ ആമി,ആര്യ,നന്ദന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത്, കെ സി അഭിലാഷ്, വിജയരാജ് പ്രവീൺ എന്നിവരുടെ വരികൾക്ക് റെജിമോൻ ബിജു എസ് യൂണിറ്റ് (നീലശലഭം) സംഗീതം പകരുന്നു.

ആലാപനം- ജാസ്സി ഗിഫ്റ്റ് സിത്താര കൃഷ്ണകുമാർ ജനനി എസ് വി രഞ്ജിത്ത് ജയറാം,എഡിറ്റിംഗ്- സജിത്ത് എൻ എസ്. പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് മന്നലാംകുന്ന്, ആർട്ട്-രാജേഷ് കെ ആനന്ദ്, മേക്കപ്പ്-റോനിഷ,വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്, സജിത്ത് മുക്കം, സന്ദീപ് തിരൂർ,ബിജിഎം-സിബു സുകുമാരൻ,സ്റ്റിൽസ്- രതീഷ് പാലത്ത്, അസോസിയേറ്റ് ഡയറക്ടർ-സുമീന്ദ്ര നാഥ്, സംഘട്ടനം-ബ്രൂസിലി രാജേഷ്, നൃത്തം-കിരൺ, മൻസൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ മാനേജർ- ശ്രീനി ആലത്തിയൂർ മൃദുൽ. മാർക്കറ്റിംങ്-അഫ്സൽ അഫസ്

കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി സസ്പെൻസ് ത്രില്ലർ  സിനിമയായസിനിമയായ  “പാതിരക്കാറ്റ് ” ഫെബ്രുവരിയിൽ മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

Related posts

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’

Demo Infynith
3 years ago

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്‌

Demo Infynith
1 year ago

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ

Demo Infynith
3 years ago
Exit mobile version