Anveshifilm
Movie

ആദിപുരുഷ് ഒടിടിയിൽ എത്തി

പ്രഭാസിന്റെ ആദിപുരുഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. രാമനായി പ്രഭാസും സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിച്ച ആദിപുരുഷ് ജൂൺ 16 ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വിഷ്വൽ ഇഫക്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം, ആദിപുരുഷ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പ്രൈം വീഡിയോയിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുന്നു. കൂടാതെ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നിർമിച്ചത്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു.

Related posts

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago

ലിയോ” റെക്കോർഡ് കളക്ഷനിലേക്ക്

Demo Infynith
1 year ago

വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബൻ

Demo Infynith
3 years ago
Exit mobile version