Anveshifilm
Movie, Review, Talk, Uncategorized

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്

വളരെ നാള്‍ ഷാരൂഖ് ഫാൻസിനെയും ചലച്ചിത്ര പ്രേമികളെയും ഒരേ പോലെ കുഴപ്പിച്ചിരുന്ന റൂമറുകൾക്ക് വിട പറഞ്ഞ്കൊണ്ട് ആറ്റ്ലീ – ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്‍റെ’ അനൗൺസ്മെന്‍റ് വീഡിയോ പുറത്തിറങ്ങി. ഒരു ചെറിയ ടീസർ പോലെ റിലീസ് ചെയ്ത ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഖ്യമുള്ള വീഡിയോയിൽ ഷാരൂഖ് ഖാന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കും കാണാൻ സാധിക്കും. ഇതോടെ 2023 ൽ റിലീസ് പ്രഖ്യാപിച്ച മൂന്നാമത്തെ ഷാരൂഖ് ചിത്രമായി ജവാൻ മാറി. ഹിന്ദിക്ക് പുറമേ ഒരേ സമയം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 

ഷാരൂഖിന് പുറമേ നയൻതാര, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ താര നിരയെപ്പറ്റി കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. എങ്കിലും ഭൂരിഭാഗം സൗത്ത് ഇന്ത്യൻ അഭിനേതാക്കൾ ആകും സിനിമയിൽ എത്തുക എന്നാണ് റൂമറുകൾ. ആറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ജവാൻ’. രാജാ റാണി, തെരി, മെരസൽ, ബിഗിൽ എന്നിവയാണ് ആറ്റ്ലീയുടെ മുൻ ചിത്രങ്ങൾ. അദ്ദേഹത്തിന്‍റെ ആദ്യ ബോളീവുഡ് ചിത്രമാണ് ഇത്. 

Related posts

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
2 years ago

മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Demo Infynith
3 years ago

അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്.

Demo Infynith
2 years ago
Exit mobile version