Anveshifilm
Movie

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

വിഷ്‌ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു. ‘ഉയിർപ്പ്’ എന്ന ചിത്രം മലയാള സിനിമയിൽ ഇതിനകം കാണാത്ത ‘സ്ളാഷർ ത്രില്ലർ’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. 50 കളുടെ അവസാനം മുതൽ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറർ വിഭാഗമാണ് സ്ലാഷർ ഫിലിമുകൾ. പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് ഈ ഗണത്തിൽ പറയുന്നത്.

മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്‌തത്. തോട്ടിങ്ങൽ ഫിലിംസിൻ്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രത്തിന്റെ നിർമാണം. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് നിർമാതാവ് അറിയിച്ചു. താര നിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും.

ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ: ജിബിൻ ജോയ്, ബാക്ക്ഗ്രൗണ്ട് സ്കോർ: ധനുഷ് ഹരികുമാർ ആൻഡ് വിമൽജിത് വിജയൻ, സൗണ്ട് ഡിസൈൻ: വിവേക് കെ എം അനൂപ് തോമസ് (കർമ സൗണ്ട് ഫെക്ടോറിയ), മേക്കപ്പ്: മണികണ്ഠൻ മരത്തക്കര, ഛായഗ്രഹണം : ബിനു, കലാസംവിധാനം: ലൗലി ഷാജി, വസ്ത്രലങ്കാരം: സുനിൽ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: റെനീസ് റഷീദ്,പി ആർ ഓ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെറിൻ സെബാസ്റ്റ്യൻ, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, മൂവി ടാഗ്‌സ്, ഗ്രാഫിക്‌സ്: ബെസ്റ്റിൻ ബേബി, ഡിസൈൻസ്: എസ്.കെ.ഡി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related posts

ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

Demo Infynith
3 years ago

ഭ്രമയുഗം എന്ന ചിത്രത്തിലൂടെ 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നു.

Demo Infynith
1 year ago

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

Demo Infynith
3 years ago
Exit mobile version