Anveshifilm
Movie, Uncategorized

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

കൊച്ചി: ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേർ’ തുടക്കം കുറിച്ചു. എ.ടി സ്റ്റുഡിയോയുടെ ബാന്നറിൽ നിർമ്മിക്കുന്ന ഹേർ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് വഴുതക്കാട് കാർമ്മൽ ദേവാലയത്തിൽ വെച്ച് ഇന്ന് ഉച്ചക്ക് 12 മണിക്ക് നടന്നു. ഐ ബി സതീഷ് എം എൽ എയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.

പ്രശസ്ത നിർമാതാവ് ജി സുരേഷ് കുമാർ ആദ്യ ക്ലാപ്പടിച്ചു. ജി സുരേഷ് കുമാർ, മേനക, പാർവതി, ലെജിൻ, അർച്ചന, ചന്ദ്രു, ചിത്രത്തിന്റെ നിർമാതാവ് അനീഷ്, ജി എസ് വിജയൻ, കലിയൂർ ശശി, സന്ദീപ് സേനൻ, നിർമ്മാതാവിന്റെ കുടുംബാംഗങ്ങൾ എന്നിവരാണ് തിരി തെളിച്ചത്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ‘ഹേർ’ എന്ന ചിത്രത്തിന്റെ സംവിധാനം- ലിജിൻ ജോസ്, നിർമ്മാണം- അനീഷ് എം തോമസ്, തിരക്കഥ – അർച്ചന വാസുദേവ് ​​എന്നിവർ നിർവ്വഹിക്കുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക.

ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘നീ കോ ഞാ ചാ’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹേർ’. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ‘ലോ പോയിന്റ്’ എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ്’ എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ​​ഇന്ത്യ ഫിലിം പ്രോജക്റ്റിനായി ‘ആത്മനിർഭർ’ എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സൗണ്ട് ഡിസൈൻ രാജ കൃഷ്ണൻ ,സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ

Related posts

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Demo Infynith
1 year ago

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു.

Demo Infynith
2 years ago

പുതുമുഖങ്ങളെ അണിനിരത്തി ‘ധരണി’;ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും.

Demo Infynith
2 years ago
Exit mobile version