Anveshifilm
Movie, Talk

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ

നടൻ ജോണി ആന്റണിക്ക്  രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ജേഴ്സി സമ്മാനമായി നൽകി സഞ്ജു സാംസൺ. ഇത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണെന്ന് ജോണി ആന്റണി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ച കുറുപ്പിലൂടെയാണ് സഞ്ജു സാംസണിനെ കണ്ട വിവരവും, ജേഴ്സി നൽകിയ വിവരവും ജോണി ആന്റണി പങ്ക് വെച്ചത്. രാജസ്ഥാൻ റോയൽസിനെ ഏറെ ഇഷ്ടമാണെന്നും ജോണി ആന്റണി പറഞ്ഞു.

സച്ചിൻ ശേഷം താൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സഞ്ജു സാംസണെന്ന് ജോണി ആന്റണി ഹെന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു. സഞ്ജു നേരിട്ട് വിളിച്ച് നേരിൽ കാണാനും ജേഴ്സി നൽകാനും ആഗ്രഹമുണ്ടെന്ന് അറിയിച്ചതായി ജോണി ആന്റണി പറഞ്ഞു. ഏറെ പക്വതയുള്ള സ്വഭാവമാണ് സഞ്ജുവിന്റേതെന്നും ജോണി ആന്റണി പറഞ്ഞു. വിനയമുള്ള സ്വഭാവവും, പക്വതയുമൊക്കെയാണ് സഞ്ജുവിനെ വേറിട്ടതാക്കുന്നതെന്നാണ് ജോണി ആന്റണിയുടെ അഭിപ്രായം.

Related posts

നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ 

Demo Infynith
1 year ago

ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Demo Infynith
3 years ago

അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം?

Demo Infynith
3 years ago
Exit mobile version