Anveshifilm
Movie

ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ :”അന്ധകാരാ” ഫെബ്രുവരിയിൽ എത്തുന്നു.

പ്രിയം, ഇരുവട്ടം മണവാട്ടി, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം  ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്.  ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്, ജയരാജ് കോഴിക്കോട്  തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്.  

Related posts

ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി’, കൊത്തിന്റെ വിജയത്തിൽ ആസിഫ് അലി

Demo Infynith
3 years ago

ബറോസ് ഡിസംബറിൽ എത്തും..

Demo Infynith
2 years ago

നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത

Demo Infynith
3 years ago
Exit mobile version