Anveshifilm
Interview, Movie

ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി’, കൊത്തിന്റെ വിജയത്തിൽ ആസിഫ് അലി

ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 16ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ആസിഫ് അലി. ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി എന്നാണ് ആസിഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റില്ലും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിഖില വിമൽ ആണ് ചിത്രത്തിൽ ആസിഫിന്റെ നായികയായെത്തിയത്. സിബി മലയിൽ ആണ് ചിത്രം സംവിധാനം ചെയ്തത്.

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് നായകനാകുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ഫലമുണ്ടായി എന്ന് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. 

Related posts

ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

Demo Infynith
3 years ago

കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാൻ ഡിവൈഎസ്പി മാണി ഡേവിസിന്റെ യാത്ര; ‘പ്രൈസ് ഓഫ് പോലീസ്’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

Demo Infynith
3 years ago

 ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ. 

Demo Infynith
1 year ago
Exit mobile version