Anveshifilm
Review

കടുവയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

കൊച്ചി : തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കടുവയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ലിബിൻ സ്കറിയായും മിഥുൻ സുരേഷും ശ്വേത അശോകും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂൺ 30ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കടുവയുടെ ടീസറുകളും പോസ്റ്ററുകളും ഒക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. 

കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് –  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്. 

സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

ഒരു  യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

Related posts

ന്ത്രണ്ട് ” ക്യാരക്ടർ പോസ്റ്റർ റിലീസായി

Demo Infynith
3 years ago

ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Demo Infynith
3 years ago

സിനിമ എന്ന പൊതു ഇടം …സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു.

Demo Infynith
2 years ago
Exit mobile version