Anveshifilm
Movie

ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു.

കൊച്ചി : സ്കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയും ത്രില്ലുമായി എത്തുന്ന  ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു. പ്ലസ് ടു വിദ്യാർഥിനി ചിന്മയി നായർ സംവിധാനം ചെയ്ത്, വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ   ‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.  കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് നവംബർ 24 ന് തിയേറ്ററുകളിലെത്തിക്കുന്നത്.

സ്‌കൂൾ വിദ്യാർഥിനി ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ’. കോട്ടയം, ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് ചിന്മയി നായർ. സ്‌കൂൾ പശ്ചാത്തലമാക്കിയാണ് ചിന്മയി തന്‍റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. എഡിറ്റർ – റക്‌സൺ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഹാസ് അശോകന്‍. അനിൽ രാജ് ആണ് ‘ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ’ സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. കവി പ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.

മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യൂം – സുകേഷ് താനൂര്‍. അസ്സി ഡയറക്ടർ – ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം – ബാലഗോപാൽ. കൊറിയോഗ്രാഫർ – പപ്പു വിഷ്ണു, വിഎഫ്എക്‌സ് – ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ). പ്രൊഡക്ഷന്‍ കണ്‍ട്രോളർ – മന്‍സൂര്‍ അലി. കൗൺസിലിംഗ് സ്‌ക്രിപ്റ്റ് – ഉഷ ചന്ദ്രൻ (ദുബൈ ), കല – ത്യാഗു തവന്നൂര്‍. ആക്ഷൻ – ബ്രൂസിലിരാജേഷ്. ഡിസൈനർ – പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് – രതീഷ് രവി.ഫിനാൻസ് കൺട്രോളർ – അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍. മീഡിയ പ്ലാനർ സജീവ് ഇളമ്പൽ പി ആർ ഒ : സുനിത സുനിൽ. എന്നിവരാണ് ചിത്രത്തിലെ  അണിയറ പ്രവർത്തകർ.

..

Related posts

ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

Demo Infynith
3 years ago

ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി

Demo Infynith
3 years ago

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ

Demo Infynith
3 years ago
Exit mobile version