Anveshifilm
Movie

ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

കൊച്ചി : മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടാസ്മാക്കിൽ വെച്ച് ശിവാജി ഗണേശന്റെ വിയറ്റ്നാം വീട് എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് അഭിനയിച്ച് കാണിക്കുന്ന രംഗമാണ് രണ്ടാം ടീസറായിട്ട് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് വിയറ്റനാം വീട് സിനിമയിലെ പ്രസ്റ്റീജ് പത്മാനാഭൻ. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്

നേരത്തെ ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18ന് ചിത്രത്തിന്റെ ടീസർ അവതരിപ്പിച്ചിരുന്നു.  ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന ചില രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ അവതരിപ്പിച്ചിരുന്നത്. 

Related posts

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക്​ എന്തിന്റെ കേടാ’ വരുന്നു: പോസ്റ്റ്​ ​പ്രൊഡക്ഷൻ ​അന്തിമഘട്ടത്തിൽ.

Demo Infynith
2 years ago

’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.

Demo Infynith
1 year ago

ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിൻ്റെ ടീസർ എത്തി

Demo Infynith
3 years ago
Exit mobile version