Anveshifilm
Movie

ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിൻ്റെ ടീസർ എത്തി

ത്രീ–ഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറക്കി. അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു ടീസർ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ താരം പ്രഭാസിനൊപ്പം ചിത്രത്തിലെ നായിക കൃതി സനോൻ , സംവിധായകൻ ഓം റൗട്ട്, നിർമ്മാതാക്കളായ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.  കൃതി സനോൻ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Related posts

ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി

Demo Infynith
3 years ago

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു.

Demo Infynith
2 years ago

ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Demo Infynith
3 years ago
Exit mobile version