Anveshifilm
Movie

“സര്‍വൈവല്‍ ത്രില്ലര്‍’ ചിത്രവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടു.

ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള “സര്‍വൈവല്‍ ത്രില്ലര്‍’ ചിത്രവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് ജനപ്രിയതാരം ദിലീപ് തന്റെ പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥ’ന്റെ വിജയാഘോഷവേദിയില്‍വെച്ച് പുറത്തുവിട്ടു. അതേസമയം ഓണ്‍ലൈനില്‍ ട്രെയിലര്‍ പുറത്തുവിട്ടത് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂപ്പര്‍ താരം പൃഥ്വിരാജാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്.

ഒരു അപായ സാഹചര്യത്തില്‍ പെട്ടുപോവുന്ന കേന്ദ്രകഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണെന്നതിലുപരി ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല എന്നതാണ് ‘ജൂലിയാന’യെ ലോകത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ ചിത്രമായി മാറ്റുന്നത്. കൂടാതെ ലോകത്തെ ആദ്യ സംഭാഷണരഹിതമായ സര്‍വൈവല്‍ മൂവിയുമാണ്‌ ‘ജൂലിയാന’. സ്നേഹവും പ്രതീക്ഷയും പേറുന്ന ‘ജൂലിയാന’യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. കഥാപാത്രത്തിന്റെ ശരീരഭാഷയിലൂടെയും ഫ്രെയിമുകളിലൂടെയും കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷവും ശ്രമങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവും. പെന്‍ ആൻഡ്‌ പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന “ജൂലിയാന’യുടെ സഹ നിര്‍മ്മാണ കമ്പനി കോമ്പാറ ഫിലിംസാണ്.

ചിത്രത്തിന്റെ രചന, സംവിധാനം-പ്രശാന്ത് മാമ്പുള്ളി, നിർമ്മാണം- ഷിനോയ് മാത്യു, ബാദുഷ എൻ എം, സഹനിർമ്മാതാവ്- ഗിരീഷ് കോമ്പാറ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- നീതു ഷിനോയ്, മഞ്ജു ബാദുഷ, ഛായാഗ്രഹണം- സുധീർ സുരേന്ദ്രൻ, ചീഫ് സപ്പോര്‍ട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു, പ്രോജക്ട് ഡിസൈനർ: പ്രിയദർശിനി പിഎം, സംഗീതം: എബിൻ പള്ളിച്ചൻ.

Related posts

“ഐ ആം കാതലൻ ”   ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Demo Infynith
1 year ago

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.

Demo Infynith
6 months ago

അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍

Demo Infynith
3 years ago
Exit mobile version