Anveshifilm
Movie

ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കി

മഞ്‌ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ പുറത്തിറങ്ങി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഗോകുലം ഗോപാലൻ. സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ്‌ ജിൽ നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

Related posts

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

Demo Infynith
3 years ago

മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Demo Infynith
3 years ago

കൂളായി മഞ്ജു വാര്യര്‍; ഏതു വേഷവും ചേരും മലയാളത്തിന്റെ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന്

Demo Infynith
3 years ago
Exit mobile version