Anveshifilm
Movie

ചലച്ചിത്രനടി സുഹാനി ഭട്‌ന​ഗർ (19) അന്തരിച്ചു.

ന്യൂഡൽഹി :ചലച്ചിത്രനടി സുഹാനി ഭട്‌ന​ഗർ (19) അന്തരിച്ചു. ആമിർ ഖാൻ ചിത്രം ദം​ഗലിലെ പ്രകടനത്തിലൂടെ ശ്രദ്ധയയായ നടിയാണ്. ചിത്രത്തിൽ ബബിത ഫോ​ഗട്ടിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. ആമിർഖാൻ പ്രൊഡക്ഷൻസ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ് സുഹാനി. ദം​ഗലിനുപുറമെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. അസുഖബാധിതയായി ചികിത്സയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു നടി.

Related posts

അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍

Demo Infynith
3 years ago

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Demo Infynith
3 years ago

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago
Exit mobile version