Anveshifilm
Movie

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം എങ്കിലും ചന്ദ്രികേയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതൊരു മുഴുനീള കോമഡി ചിത്രമാണ്. ഒരു വിവാഹവും തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത് നിരഞ്ജനാ അനൂപാണ്. തൻവി റാമും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related posts

 ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ. 

Demo Infynith
1 year ago

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Demo Infynith
3 years ago

ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

Demo Infynith
3 years ago
Exit mobile version