Anveshifilm
Movie

ജയിലർ നേടിയ കോടികൾ; കേരളത്തിലും തമിഴ്നാട്ടിലും തൂക്കി ആദ്യ ദിന കളക്ഷൻ

തിരുവനന്തപുരം: രജനീകാന്ത് നായകനായ ജയിലറിന് വമ്പൻ കളക്ഷനാണ് സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ലഭക്കുന്നത്. ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്കും മുകളിലെത്തിയെന്നാണ് അഭിപ്രായം. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ വമ്പൻ മുന്നേറ്റമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരള ബോക്സോഫീസിൽ ചിത്രം ഇതുവരെ നേടിയത് 5 കോടിയാണ്. ആദ്യ ദിന  കളക്ഷൻ റിപ്പോർട്ടാണിത്. അതേസമയം തമിഴ്നാട്ടിൽ ചിത്രത്തിന് കളക്ഷൻ 90 കോടി കവിഞ്ഞതായാണ് വിവരം. വിവിധ ട്വിറ്റർ പേജുകളിൽ പങ്ക് വെച്ച വിവരമാണിത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പങ്ക് വെച്ച കണക്ക് പ്രകാരം തമിഴ്നാട്ടിൽ നിന്ന് 29.46 കോടിയും ആന്ധ്രയിൽ നിന്ന് 12.4 കോടിയും കർണ്ണാടകത്തിൽ നിന്ന് 11.92 കോടിയുമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് 4.23 കോടിയാണ് ലഭിച്ചത്. ഇതുവരെ 95.78 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

Related posts

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന്

Demo Infynith
12 months ago

തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ

Demo Infynith
2 years ago

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago
Exit mobile version