Anveshifilm
Interview, Style, Talk

ട്രെയ്‌ലർ പോലും പുറത്തിറങ്ങാത്ത ഷാരൂഖ് ചിത്രം പഠാന്‍റെ ഡിജിറ്റൽ റൈറ്റ് വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്?

മുംബൈ : ഏറ്റവും കൂടുതൽ ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാന്റെ ഡിജിറ്റൽ റൈറ്റുകൾ റെക്കോർഡ് തുകയ്ക്ക് വിറ്റ്  പോയതായി റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് 200 കോടി രൂപക്ക് ആമസോൺ പ്രൈമിന് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ പഠാന്‍റെ നിർമ്മാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ട ചലച്ചിത്രം സിദ്ദാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ജനുവരി 25നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും പഠാൻ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്‍റെ ഡിജിന്‍റൽ അവകാശം വിറ്റ് പോയതിനെപ്പറ്റി വന്ന വാർത്തയാണ് ബോളീവുഡിലെ ചൂടുപിടിച്ച ചർച്ചാ വിഷയം. 

Related posts

‘കട്ടിലില്‍ നിന്നും താഴെ വീണ ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ നോക്കി, ആരും തിരിഞ്ഞു നോക്കിയില്ല…

Demo Infynith
3 years ago

ഹോട്ട് ലുക്കിൽ ശാൻവി ശ്രീവാസ്തവയുടെ പോസ്

Demo Infynith
3 years ago

‘ജനഗണമന’ സിനിമ തീയേറ്ററുകളിൽ മികച്ച പ്രകടനo നടത്തുന്നു.’സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്’: ഡിജോ ജോസ്

Demo Infynith
3 years ago
Exit mobile version