Anveshifilm
Interview, Movie

‘ജനഗണമന’ സിനിമ തീയേറ്ററുകളിൽ മികച്ച പ്രകടനo നടത്തുന്നു.’സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്’: ഡിജോ ജോസ്

അപ്രിയ സത്യങ്ങളുടെ നേര്‍ക്കാഴ്ച, പ്രകടനങ്ങളുടെ കരുത്തില്‍ കൈയ്യടി നേടുന്ന ചിത്രം!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജനഗണമന തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് നനേടിയിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടികഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണി നടൻ മമ്മൂട്ടിയോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കിട്ടിട്ടുണ്ട്.

‘സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാൻ സാധിച്ചു, മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തിൽ… ഒരുപാട് സന്തോഷം’, ഡിജോ ജോസ് കുറിച്ചിരിക്കുകയാണ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് സിനിമയിറങ്ങിയിരിക്കുന്നത്. തിരക്കഥ ഷാരീസ് മുഹമ്മദാണ്.

സുരാജ്, പൃഥ്വിരാജ്, മംമ്ത എന്നിവരെ കൂടാതെ വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ധ്രുവൻ, ശ്രീദിവ്യ ശാരി, രാജ കൃഷ്ണമൂ‍ർത്തി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, ധന്യ അനന്യ, നിമിഷ, ചിത്ര അയ്യര്‍, രാജ് ബാബു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുദീപ് ഇളമൺ, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ് തുടങ്ങിയവരാണ്.

Related posts

വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ

Demo Infynith
3 years ago

ബുർജ്​ ഖലീഫയിൽ ‘സേതുരാമയ്യർ’ തെളിഞ്ഞു

Demo Infynith
3 years ago

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

Demo Infynith
3 years ago
Exit mobile version