Anveshifilm
Photo galary, Talk

തിരുപ്പതി: ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും

ഇപ്പോഴിത തിരുപ്പതി ദർശനത്തിനെത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

തിരക്കുകൾക്കിടയിലും ക്ഷേത്രദർശനത്തിന് സമയം കണ്ടെത്താറുള്ളവരാണ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. അടുത്തിടെ ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴാനെത്തിയതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിത തിരുപ്പതി ദർശനത്തിനെത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Also Read: മൈഥിലി ഇനി സമ്പത്തിന് സ്വന്തം! വൈറലായി വിവാഹചിത്രങ്ങള്‍

തിരുപ്പതി ഭ​ഗവാനെ കൈവിടാതെ ഇരുവരും

ഇതിന് മുൻപ് പലതവണ വിഘ്നേഷും നയൻതാരയും തിരുപ്പതി ദർശനത്തിനെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2.22 നാണ് തങ്ങൾ തിരുപ്പതിയിൽ ദർശനത്തിനെത്തിയതെന്നും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. കാതുവാക്കുലെ രണ്ട് കാതൽ എന്ന ഹാഷ്ടാഗോടു കൂടിയാണ് നയൻതാര ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിന് മുൻപ് പലപ്പോഴും ഇരുവരും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

കാതുവാക്കുലെ രണ്ട് കാതൽ

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുലെ രണ്ട് കാതൽ ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. വിജയ് സേതുപതി റാംമ്പോ ആയും നയൻതാര കൺമണിയായും സമാന്ത ഖദീജയായുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ശ്രീശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീശാന്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. വിഘ്നേഷ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

വിഘ്നേഷിനോടുള്ള ഇഷ്ടത്തിന് കാരണം

ജോലിയോടുള്ള തന്റെ പാഷൻ കൂടാൻ കാരണം വിഘ്നേഷ് ആണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നയൻതാര വ്യക്തമാക്കിയിരുന്നു. സ്വപ്നങ്ങൾ കാണാനും ലക്ഷ്യങ്ങൾ നേടാനും വിഘ്നേഷാണ് പ്രചോദിപ്പിക്കാറ്. എനിക്ക് എന്തെങ്കിലും ചെയ്യാൻ ഇതുവരെ അവിടെ നിന്ന് അനുമതി ചോദിക്കേണ്ടി വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാൻ എല്ലാ കാര്യങ്ങളും പറയാറുണ്ട്. താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതാക്കാൻ വിഘ്നേഷ് ശ്രമിക്കാറുണ്ടെന്നും നയൻതാര അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

വിവാഹമെന്ന്?

വിഘ്നേഷിന്റെയും നയൻതാരയുടേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിഘ്നേഷിന്റെ നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അതേസമയം ഇവരുടെ വിവാഹം ജൂണിലുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹനിശ്ചയം അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയതെന്നും എന്നാൽ വിവാഹം എല്ലാവരേയും അറിയിക്കുമെന്നും നയൻതാര അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Related posts

മലയാളികളുടെ ഹൃദയം കീഴടക്കി രസ്ന പവിത്രൻ

Demo Infynith
3 years ago

റോബിന്റെ സൗഹൃദത്തില്‍ സംശയം പ്രകടിപ്പിച്ച് അപര്‍ണ

Demo Infynith
3 years ago

അതിസുന്ദരിയായി നിവേദ; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Demo Infynith
3 years ago
Exit mobile version